Question:

ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ ജർമ്മനിയിലെ കിരാതരൂപം ?

Aകമ്മ്യൂണിസം

Bസോഷ്യലിസം

Cനാസിസം

Dഇവയൊന്നുമല്ല

Answer:

C. നാസിസം

Explanation:

നാസിസം

  • സ്വേച്ഛാധിപത്യ ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമായ ഫാസിസത്തിന്റെ ജർമ്മനിയിലെ രൂപം ആയിരുന്നു നാസിസം.

  • ഒന്നാം ലോക യുദ്ധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിത്വത്തെ ചൂഷണം ചെയ്തു കൊണ്ടാണ് ഈ രണ്ട് ആശയങ്ങളും രൂപപ്പെട്ടത്.

  • അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലാണ് നാസി പാർട്ടി ജർമ്മനിയിൽ അധികാരത്തിൽ എത്തിയത്.

  • അതിനാൽ 'ഹിറ്റ്ലറിസം' എന്നും നാസിസം അറിയപ്പെടുന്നു.

  • ലിബറൽ ജനാധിപത്യത്തെയും പാർലമെന്ററി സമ്പ്രദായത്തെയും എതിർത്തുകൊണ്ട് ഏകാധിപത്യത്തെ ഉൾക്കൊള്ളുന്ന നയമാണ് നാസിസം മുന്നോട്ടുവയ്ക്കുന്നത്.


Related Questions:

റഷ്യയിലെ ആദിമ നിവാസികൾ ആരാണ് ?

രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?

അമേരിക്കയിൽ അടിമത്വം നിരോധിച്ച പ്രസിഡൻറ് ആര്?

ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു ?

ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നതാര് ?