Question:

ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ ജർമ്മനിയിലെ കിരാതരൂപം ?

Aകമ്മ്യൂണിസം

Bനാസിസം

Cസോഷ്യലിസം

Dഇവയൊന്നുമല്ല

Answer:

B. നാസിസം

Explanation:

നാസിസം 

  • ഇറ്റലിയിലെ ഫാസിസത്തിന്റെ ജർമ്മൻ പതിപ്പായിരുന്നു നാസിസം

  • അഡോൾഫ് ഹിറ്റ്ലറായിരുന്നു ഇതിന്റെ മുഖ്യ വക്താവ് 

  • 'ആര്യൻ' വംശത്തിൻ്റെ ശ്രേഷ്ഠതയിലുള്ള വിശ്വാസമായിരുന്നു നാസിസത്തിൻ്റെ കാതൽ.

  • ജർമൻവംശം വംശീയവിശുദ്ധിയിൽ ഏറ്റവും ഉന്നതമാണെന്നും മറ്റുള്ളവർ അവരെക്കാൾ താഴ്ന്നവരാണെന്നും നാസികൾ വിശ്വസിച്ചു.

  • നാസികൾ, യഹൂദന്മാരെ ആര്യൻ വംശത്തിന് ഭീഷണിയായി വീക്ഷിക്കുകയും ആത്യന്തികമായി അവരുടെ ഉന്മൂലനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു.

  • റൊമാനികൾ,സ്ലാവുകൾ, വികലാംഗരായ വ്യക്തികൾ, സ്വവർഗാനുരാഗികൾ തുടങ്ങിയ വിഭാഗങ്ങളും നാസികളുടെ പീഡനത്തിന് ഇരയായിരുന്നു


Related Questions:

ആരുടെ നേതൃത്വത്തിലായിരുന്നു അവശിഷ്ട പാർലമെന്റ് (Rump Parliament) നിലനിന്നിരുന്നത് ?

ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു ?

Name the country which launched its first pilot carbon trading scheme?

മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?

കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി?