Question:
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :
Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Bറിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Cസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
Dസൗത്ത് ഇന്ത്യൻ ബാങ്ക്
Answer:
B. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Explanation:
- കേന്ദ്രബാങ്ക് - ഒരു രാജ്യത്തിന്റെ പണ സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാപനം
- പൊതുജന ക്ഷേമത്തിനായി ,പണത്തിന്റെ സങ്കോച -വികാസങ്ങൾ നിയന്ത്രിക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനം കേന്ദ്ര ബാങ്കാണ്
- ഇന്ത്യയുടെ കേന്ദ്ര ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യയിൽ പണനയത്തിന്റെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- വായ്പകളുടെ നിയന്ത്രകൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1
- ഹിൽട്ടൺ യങ് കമ്മീഷന്റെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക്
- ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകൃതമായ വർഷം - 1926
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപിത മൂലധനം - 5 കോടി
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - മുംബൈ
- ആദ്യത്തെ ആസ്ഥാനം - കൊൽക്കത്ത
- ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം - കടുവ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന വൃക്ഷം - എണ്ണപ്പന