Question:
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ _____ എന്നു പറയുന്നു.
Aകാലാവസ്ഥ
Bഅനുകൂലനങ്ങൾ
Cപ്രതികൂലനങ്ങൾ
Dആവാസ വ്യവസ്ഥ
Answer:
B. അനുകൂലനങ്ങൾ
Explanation:
ജീവജാലങ്ങളെ അവ ജീവിക്കുന്ന പരിതസ്ഥിതിയുമായി ഇണങ്ങുന്ന രീതിയിൽ പ്രാപ്തമാക്കുന്ന സ്വാഭാവികനിർദ്ധാരണത്തിന്റെ (natural selection) ഭാഗമായ ഒരു പരിണാമപ്രക്രിയയാണ് അനുകൂലനം.
ചാൾസ് ഡാർവിനാണ് അനുകൂലനങ്ങളെ സ്വാഭാവിക പ്രകൃതി നിർദ്ധാരണത്തിന്റെ വെളിച്ചത്തിൽ വിശദികരിക്കാം എന്ന ആശയം മുന്നോട്ടുവച്ചത്.
ബാഹ്യലോകവുമായുണ്ടാകുന്ന അനുകൂലനം എല്ലാ ജീവജാലങ്ങളിലും ദൃശ്യമാണ്.
ജലത്തിലും കരയിലും വൃക്ഷത്തിലും ഭൂമിക്കടിയിലും പരശരീരത്തിലും മരുഭൂമിയിലും കഴിയുന്ന ജീവികൾ അതതു പരിസരങ്ങളോട് അങ്ങേയറ്റം അനുയോജ്യമായ ശരീരഘടനയും പ്രവർത്തനരീതികളും ഉള്ളവയാണ്.