Question:

പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രഗവൺമെന്റ് നിയോഗിച്ച സമിതി :

Aകെ.ടി തോമസ് കമ്മറ്റി

Bമാധവ് ഗാഡ്ഗിൽ കമ്മറ്റി

Cആർ.വി.ജി മേനോൻ കമ്മറ്റി

Dജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മറ്റി

Answer:

B. മാധവ് ഗാഡ്ഗിൽ കമ്മറ്റി

Explanation:

  • ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു പഠിച്ച് , റിപ്പോർട്ടു സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി
  • വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ ( WGEEP ) എന്നും അറിയപ്പെടുന്നു
  • ജൈവവൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധരടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്. 
  • 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. 

Related Questions:

The Planning commission in India is :

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ നിലവിൽ ആരാണ് ?

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?

കേന്ദ്രവിജിലന്‍സ് കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം എത്രയാണ് ?

സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?