Question:
സാമ്പത്തിക വളർച്ചയിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഒരുപോലെ വികസനം സാധ്യമാകുന്ന ആശയം ?
Aട്രിക്കിൾ ഡൗൺ സിദ്ധാന്തം
Bദാരിദ്ര നിർമാർജനം
Cമൾട്ടി ഡിമെൻഷനൽ പൊവർട്ടി ഇൻഡക്സ്
Dഇവയൊന്നുമല്ല
Answer:
A. ട്രിക്കിൾ ഡൗൺ സിദ്ധാന്തം
Explanation:
ട്രിക്കിൾ ഡൗൺ സിദ്ധാന്തം
- സമ്പന്നർക്കും അന്താരാഷ്ട്ര കോർപ്പറേഷനുകൾക്കും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകപ്പെടേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സാമ്പത്തിക സിദ്ധാന്തം.
- ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു രാജ്യത്തിൻറെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളരെ വേഗം ഉയർച്ചയിൽ എത്തുമെന്ന് ഈ തിയറി പ്രസ്താവിക്കുന്നു.
- സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരുകയാണെങ്കിൽ, മറ്റു വിഭാഗത്തിൽപ്പെട്ട ആളുകൾക്കും,ചെറുകിട വ്യവസായങ്ങൾക്കും യാന്ത്രികമായി അതിൻറെ പ്രയോജനം ലഭിക്കുമെന്നും ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു.
- വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ് ഈ സാമ്പത്തിക സിദ്ധാന്തം.
- സമ്പന്നർക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ ഒരു രാജ്യത്ത് വർദ്ധിച്ചുവരുന്ന വരുമാന അസമത്വത്തിന് കാരണമാകുമെന്ന് ഇതിൻ്റെ വിമർശകർ വാദിക്കുന്നു.
- മുൻകാലങ്ങളിൽ 'ഹോഴ്സ് ആൻഡ് സ്പാരോ തിയറി' എന്ന് ഇത് അറിയപ്പെട്ടിരുന്നു.