Question:

' രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

Aബ്രിട്ടണ്‍

Bഅമേരിക്ക

Cജര്‍മ്മനി

Dഓസ്ട്രേലിയ

Answer:

B. അമേരിക്ക

Explanation:

 

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നും ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ ഭരണഘടനയെ കടംകൊണ്ട ഭരണഘടന എന്നറിയപ്പെടുന്നു

ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ,

പാർലമെന്ററി ജനാധിപത്യം -ബ്രിട്ടൻ

ക്യാബിനറ്റ്സംവിധാനം- ബ്രിട്ടൻ

ഏക പൗരത്വം- ബ്രിട്ടൻ

ആമുഖം- യു.എസ്.എ

ജുഡീഷ്യൽ റിവ്യൂ -യു.എസ. എ

ഇംപീച്ച്മെന്റ് -യു എസ് എ

മൗലികാവകാശങ്ങൾ- യു എസ് എ

മൗലിക കടമകൾ -റഷ്യ

കൺ കറന്റ് ലിസ്റ്റ് -ഓസ്ട്രേലിയ

ഭരണഘടന ഭേദഗതി- ദക്ഷിണാഫ്രിക്ക ,

റിപ്പബ്ലിക്- ഫ്രാൻസ്

അടിയന്തരാവസ്ഥ- ജർമ്മനി

യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ- കാനഡ,

സ്പീക്കർ- ബ്രിട്ടൻ,

സുപ്രീംകോടതി -യു.എസ്. എ

പഞ്ചവത്സര പദ്ധതി - റഷ്യ

ഫെഡറൽ സംവിധാനം - കാനഡ .

സ്വാതന്ത്ര്യം ,സമത്വം ,സാഹോദര്യം- ഫ്രാൻസ്


Related Questions:

ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത് ആരാണ് ?

ഇന്ത്യയിലെ ആദ്യ വനിത രാഷ്ട്രപതി ആരാണ് ?

താഴെ പറയുന്നവയിൽ ഡോ. സക്കീർ ഹുസൈനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയുടെ ആദ്യ മുസ്ലിം പ്രസിഡണ്ട് 

2) പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡണ്ട് 

3) പദവിയിലെത്തും മുമ്പ് ഭാരത രത്ന ലഭിച്ച ആദ്യ പ്രസിഡണ്ട് 

4) രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി 

രാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

The first Vice President of India is :