Question:
സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
Aനാഗ്പുർ സമ്മേളനം
Bസൂററ്റ് സമ്മേളനം
Cലാഹോർ സമ്മേളനം
Dകാക്കിനഡ സമ്മേളനം
Answer:
C. ലാഹോർ സമ്മേളനം
Explanation:
1929 ഡി.-ലെ ലാഹോര്‍ സമ്മേളനം, കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം പൂര്‍ണസ്വാതന്ത്ര്യമാണ് എന്ന് പ്രഖ്യാപിച്ചു. ഇതിന്റെ സ്വാഭാവിക ഫലമെന്നോണം ഡൊമീനിയന്‍ പദവി വിഭാവന ചെയ്തുകൊണ്ടുള്ള മോത്തിലാല്‍ നെഹ്റുക്കമ്മിറ്റി റിപ്പോര്‍ട്ട് കാലഹരണപ്പെട്ടതായും സമ്മേളനം പ്രഖ്യാപിച്ചു. പൂര്‍ണസ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിന് നിയമലംഘനപ്രസ്ഥാനം ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു ലാഹോര്‍ വേദിയായി. ഇന്ത്യയ്ക്ക് നാശഹേതുകമായിത്തീര്‍ന്നിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് വഴങ്ങിക്കൊടുക്കുന്നത് മനുഷ്യനോടും ദൈവത്തോടും ചെയ്യുന്ന ഒരപരാധമായിരിക്കുമെന്ന് നിരീക്ഷിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി, ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗം അക്രമരാഹിത്യമാണെന്ന് പ്രഖ്യാപിച്ചു.