നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങൾ:
അൽഷിമേഴ്‌സ്
- മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞുകൂടുന്നു.
- ന്യൂറോണുകൾ നശിക്കുന്നു.
- ലക്ഷണങ്ങൾ :
- കേവല ഓർമകൾ പോലും ഇല്ലാതാവുക.
- കൂട്ടുകാരെയും ബന്ധുക്കളെയും തിരിച്ചറിയാൻ കഴിയാതെ വരുക,
- ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക.
പാർക്കിൻസൺസ്
- മസ്‌തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം.
- തലച്ചോറിൽ ഡോപമിൻ എന്ന നാഡീയപ്രേഷകത്തിന്റെ ഉൽപ്പാദനം കുറയുന്നു.
- ലക്ഷണങ്ങൾ :
- ശരീരതുലനനില നഷ്‌ടപ്പെടുക
- പേശികളുടെ ക്രമരഹിതമായ ചലനം
- ശരീരത്തിന് വിറയൽ
- വായിൽനിന്ന് ഉമിനീർ ഒഴുകുക
അപസ്‌മാരം
- തലച്ചോറിൽ തുടർച്ചയായി ക്രമ രഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്നു.
- ലക്ഷണങ്ങൾ :
- തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി
- വായിൽനിന്നു നുരയും പതയും വരുക
- പല്ല് കടിച്ചുപിടിക്കുക, തുടർന്ന് രോഗി അബോധാവസ്ഥയിലാകുന്നു