Question:

മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം

Aഇ. സി. ജി.

Bസി. ടി. സ്കാൻ

Cഇ. ഇ. ജി.

Dഎം. ആർ. ഐ. സ്കാൻ

Answer:

C. ഇ. ഇ. ജി.

Explanation:

  • ..ജി. മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി (Electroencephalography). ..ജി . എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.
  • 1929-ൽ ഹാൻസ് ബെർഗർ ആണ് ഇത് കണ്ടു പിടിച്ചത്.
  • തലയോടിനെ ആവരണം ചെയ്യുന്ന തൊലിപ്പുറത്ത് അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തുന്നത് .
  • ഏകദേശം അരമണിക്കൂർ തുടർച്ചയായി മസ്തിഷ്ക്കത്തിന്റെ വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തി അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ് ഇ.ഇ.ജി യന്ത്ര സംവിധാനം ചെയ്യുന്നത് .

Related Questions:

അമിത മദ്യപാനം നിമിത്തം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗം ?

ശരീര ഊഷ്മാവ് നിലനിർത്താൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം ?

ശരീരോഷ്മാവ് ജലത്തിന്റെ അളവ് എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?

'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം: