Question:
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :
Aതാപനില
Bശരാശരി താപനില
Cദൈനിക താപന്തരം
Dദൈനിക ശരാശരി താപനില
Answer:
C. ദൈനിക താപന്തരം
Explanation:
താപനില:
ഒരു വസ്തുവിന്റെ ചൂട് അല്ലെങ്കിൽ തണുപ്പിന്റെ അളവാണ് താപനില.
ശരാശരി താപനില:
ഒരു നിശ്ചിത കാലയളവിൽ, രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്നതും താഴ്ന്നതുമായ താപനിലകൾ ചേർത്ത്, രണ്ടായി ഹരിച്ചാണ് വായുവിന്റെ ശരാശരി താപനില കണക്കാക്കുന്നത്.
ശരാശരി വാർഷിക താപനില:
വർഷത്തിലെ ഏറ്റവും ചൂടേറിയതും തണുപ്പുള്ളതുമായ മാസങ്ങളിലെ, കൂടിയതും കുറഞ്ഞതുമായ താപനിലകളുടെ, ഏകദേശ ശരാശരിയെയാണ്, ശരാശരി വാർഷിക താപനില എന്ന് നിർവചികുന്നത്.