Question:
തന്മാത്രകളുടെ നിരന്തര ചലനം മൂലം അവയ്ക്കു ലഭ്യമാകുന്ന ഊർജമാണ് :
Aഗതികോർജം
Bസ്ഥിതികോർജം
Cആന്തരികോർജം
Dരാസോർജം
Answer:
A. ഗതികോർജം
Explanation:
- ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ്
- യൂണിറ്റ് - ജൂൾ
- ഗതികോർജ്ജം( kinetic energy ) - ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം
- ' m ' മാസുള്ള ഒരു വസ്തു 'v ' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിന്റെ ഗതികോർജ്ജം,KE=½mv²
- ഡൈമെൻ ഷൻ - [ ML²T ¯² ]
- ഗതികോർജ്ജം ഒരു അദിശ അളവാണ്
- വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം കൂടുന്നു
- ഉദാ : ഒഴുകുന്ന ജലം ,വീഴുന്ന വസ്തുക്കൾ ,പായുന്ന ബുള്ളറ്റ്