Question:

ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?

Aജി.അരവിന്ദൻ

Bഅടൂർ ഗോപാലകൃഷ്ണൻ

Cപവിത്രൻ

Dകെ.ജി.ജോർജ്

Answer:

B. അടൂർ ഗോപാലകൃഷ്ണൻ

Explanation:

  • മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  • അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്

  • ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫിയും ലഭിച്ചിട്ടുണ്ട്


Related Questions:

100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ?

കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലവിലെ ചെയർമാൻ ?

ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?

മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ?