Question:

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

Aചൈന

Bറഷ്യ

Cഅമേരിക്ക

Dഇന്ത്യ

Answer:

B. റഷ്യ

Explanation:

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി സ്വന്തമാക്കി റഷ്യ. 'ചലഞ്ച്' എന്നി സിനിമയ്ക്കായി നടി യൂലിയ പെരേസിൽഡ്,​ സംവിധായകൻ കിം ഷിപെൻകോ,​ ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കപ്ലറേവ് എന്നിവരടങ്ങിയ സംഘമാണ് വിജയകരമായി ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയത്. കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എം എം എസ് 19 പേടകത്തിലാണ് സംഘം ബഹിരാകാശത്തെക്ക് പുറപ്പെട്ടത്.


Related Questions:

2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?

പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?

2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?

ഗൾഫ് ഓഫ് മെക്‌സിക്കോയ്ക്ക്(മെക്‌സിക്കോ ഉൾക്കടൽ) അടുത്തിടെ അമേരിക്ക ഔദ്യോഗികമായി നൽകിയ പേര് ?

ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ് ?