Question:

ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :

Aമാനുവൽ കോട്ട

Bഎയ്ഞ്ചൽ കോട്ട

Cഅഞ്ചുതെങ്ങു കോട്ട

Dബേക്കൽ കോട്ട

Answer:

A. മാനുവൽ കോട്ട

Explanation:

പള്ളിപ്പുറം കോട്ട

  • ഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ട
  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • 1503-ൽ പോർച്ചുഗീസുകാരാണ്  ഈ കോട്ട നിർമ്മിച്ചത്.
  • രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.

പള്ളിപ്പുറം കോട്ട അറിയപ്പെടുന്ന മറ്റ് പേരുകൾ :

  • മാനുവൽ കോട്ട
  • വൈപ്പിൻ കോട്ട
  • ആയക്കോട്ട
  • അഴീകോട്ട

  • 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.
  • ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.
  • കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

 


Related Questions:

ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ

2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടി :

ഡച്ചുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ അഴീക്കോട് സന്ധി ഒപ്പുവെച്ചത് ഏത് വർഷം ?

ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?

മലയാളത്തിലെ ആദ്യത്തെ പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം എന്നിവ ആരംഭിച്ചത് ആരായിരുന്നു ?