Question:
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
Aയൂലിസസ്
Bപാർക്കർ സോളാർ പ്രോബ്
Cആദിത്യ L1
Dസോളാർ ഓർബിറ്റർ
Answer:
B. പാർക്കർ സോളാർ പ്രോബ്
Explanation:
🔹 പേടകം വിക്ഷേപിച്ചത് - NASA, August 12, 2018 🔹 ദൗത്യം അവസാനിക്കുന്നത് - 2025 🔹 ബഹിരാകാശ പേടകം രൂപകല്പന ചെയ്ത് നിർമ്മിച്ചത് - ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറി. 🔹 ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യത്തെ ബഹിരാകാശ പേടകമാണിത്. 🔹 നോൺജെനേറിയൻ ഭൗതികശാസ്ത്രജ്ഞനായ യൂജിൻ ന്യൂമാൻ പാർക്കറുടെ ബഹുമാനാർത്ഥമാണ് ഇതിന് അങ്ങനെ പേര് നൽകിയിരിക്കുന്നത്. 🔹 സൂര്യന്റെ ഉപരിതലത്തില്‍ നിന്നും 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ 1 മണിക്കൂര്‍ സമയമാണ് പാര്‍ക്കര്‍ പേടകം പറന്നത്.