Question:

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടി :

Aശ്രീരഗപട്ടണം ഉടമ്പടി

Bവേണാട് ഉടമ്പടി

Cമദ്രാസ് ഉടമ്പടി

Dമലബാർ ഉടമ്പടി

Answer:

B. വേണാട് ഉടമ്പടി

Explanation:

വേണാട് ഉടമ്പടി:

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടിയാണ് വേണാട് ഉടമ്പടി.
  • മാർത്താണ്ഡ വർമ്മയും അലക്സാണ്ടർ ഓമും തമ്മിൽ വേണാട് ഉടമ്പടി ഒപ്പു വെച്ചത് : 1723 ലാണ്
  • വേണാട് ഉടമ്പടി നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പു വച്ച ഭരണാധികാരി : മാർത്താണ്ഡ വർമ്മ
  • ഈയൊരു ഉടമ്പടി പ്രകാരം തിരുവതാംകൂറിലെ കുളച്ചലിൽ ഒരു കോട്ട നിർമിക്കാനുള്ള അനുമതി ബ്രിട്ടീഷുകാർക്ക് ലഭിച്ചു.
  • ഇതുകൂടാതെ പിള്ളമാരെ അമർച്ചചെയ്യാൻ ബ്രിട്ടീഷുകാർ തിരുവിതാംകൂറിനെ സഹായിക്കാനും ധാരണയായി.
  • കലാപത്തിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരുടെ വിധവയായ ഭാര്യമാർക്കും കുട്ടികൾക്കും ആറ്റിങ്ങൽ ഭരണകൂടം സംരക്ഷണം നൽകി കൊള്ളാമെന്നും ധാരണയായി.
  • ഈയൊരു ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് കലാപത്തിൽ ഉണ്ടായ നഷ്ടം മുഴുവൻ റാണി പരിഹരിക്കാമെന്ന് ഉറപ്പു നൽകി.
  • കുരുമുളക് പോലുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കുത്തക അവകാശം ബ്രിട്ടീഷുകാർക്ക് നൽകി.
  • ഇഷ്ടമുള്ള സ്ഥലത്തെല്ലാം വ്യവസായ ശാലകൾ നിർമ്മിക്കാനുള്ള അനുമതിയും കൊടുത്തു

Related Questions:

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരക്കുത്തക സ്വന്തമാക്കുന്നതിനുവേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ യൂറോപ്യൻ ശക്തി ?

കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം :

ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപറ്റിയാണ് പരാമർശിച്ചിട്ടുള്ളത്?

Who established the First Printing Press in Kerala ?