Question:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

Ai,ii,iii

Bi,iii,iv

Ci,iii

Di,iv

Answer:

B. i,iii,iv

Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്.
  • 1978 ലെ 44-ാം നിയമ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം ഇല്ലാതായി.
  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് സ്വത്തവകാശത്തെ നിയമപരമായ അവകാശം മാത്രം ആക്കിയിരിക്കുന്നത്.

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഭാഗംIIIപൗരന്മാർക്ക് ചില മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു താഴെപ്പറയുന്നവയിൽ ഒരു അവകാശം ഭാഗംIII ഉൾപ്പെടുത്തിയിട്ടില്ല,ഏതാണ് ആ അവകാശം

The Right to Free & Compulsory Education (RTE) Act, 2009 that was enacted in 2010 provides a justiciable legal framework for providing free and compulsory education to children in the age group of _?

മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കുട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് ?

ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .

1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ '  ഉറപ്പ് നൽകുന്നു 

2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ  സംബന്ധിക്കുന്ന  അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന' 

3 .കോൺസ്റ്റിറ്റ്യുട്ടിയ   (constitutea ) എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ '  എന്ന വാക്കിന്റെ ഉത്ഭവം

 

പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?