Question:

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

ACO2

BNO2

CCO

DCa

Answer:

A. CO2

Explanation:

കാർബൺ ഡൈ ഓക്സൈഡ് 

  • അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.03 %
  • ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 
  • ഹരിത ഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം 
  • ആഗോളതാപനത്തിന്  കാരണമായ പ്രധാന വാതകം 
  • തീ അണക്കാനുപയോഗിക്കുന്ന വാതകം 
  • മാവ് പുളിക്കുമ്പോൾ പുറത്ത് വരുന്ന വാതകം 
  • ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്  - ഡ്രൈ ഐസ് 
  • കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർതഥം - ഡ്രൈ ഐസ് 
  • കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ഉപയോഗിക്കുന്ന 95 % ഓക്സിജനും 5 % കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം - കാർബൊജൻ 

Related Questions:

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:

'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?