Question:
പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?
Aപുനർവിതരണ ധർമ്മം
Bദൃഢീകരണ ധർമ്മം
Cവിനിയോഗ ധർമ്മം
Dപൊതു ഉത്പാദനം
Answer:
C. വിനിയോഗ ധർമ്മം
Explanation:
ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട് സർക്കാർ സമ്പദ് വ്യവസ്ഥയിൽ മൂന്നുതരം ഇടപെടലുകൾ ആണ് നടത്താറുള്ളത് :
- ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)
- ബജറ്റിന്റെ പുനർവിതരണ ധർമ്മം(Redistribution Function)
- ബജറ്റിന്റെ ദൃഢീകരണ ധർമ്മം (Stabilisation Function)
ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)
- പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.
- ഇത് ബജറ്റിന്റെ വിനിയോഗ ധർമ്മം എന്നറിയപ്പെടുന്നു.
- ഇതിലൂടെ തുല്യ നീതി നടപ്പാക്കുകയും പൊതു വസ്തുക്കളിൽ (Public Goods) നിന്നുള്ള പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുകയും ചെയ്യുന്നു.
- ഭരണനിർവഹണം, റോഡുകൾ, ദേശീയ സുരക്ഷ എന്നിവയും പൊതു വസ്തുക്കളുടെ നിർവചനത്തിൽ വരുന്നു