Question:
അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?
Aചിത്രശലഭം
Bപുൽച്ചാടി
Cതവള
Dഓന്ത്
Answer:
B. പുൽച്ചാടി
Explanation:
- അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ പുൽച്ചാടിയുടെ പുതിയ ഇനങ്ങൾ - ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക
- പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ,ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ " ദ സ്റ്റാറി നൈറ്റ് " എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന നിറമുള്ള പുതിയ ഇനം പല്ലിയുടെ പേര് - നെമാസ്പിസ് വാൻഗോഗി
- അടുത്തിടെ 900 വർഷം പഴക്കമുള്ള ചാലൂക്യ ലിഖിതം കണ്ടെത്തിയ സ്ഥലം - ഗംഗാപുരം (തെലങ്കാന )
- ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്വെയർ എൻജിനീയർ - ദേവിക
- കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത മേഖല - ഷെന്തുരുണി