ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യൻ നാട്ടുരാജാവ്
Aസിറാജ് ഉദ് ദൗല
Bപഴശ്ശിരാജ
Cടിപ്പു സുൽത്താൻ
Dനാനാ സാഹിബ്
Answer:
C. ടിപ്പു സുൽത്താൻ
Read Explanation:
ശ്രീരംഗപട്ടണം ഉടമ്പടി
- മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തെത്തുടർന്ന് മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭുവും, ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും കൂടി ഒപ്പുവച്ച ഉടമ്പടി
- 1792 മാർച്ച് 18 ന് മൈസൂർ രാജ്യത്തിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ വച്ചാണ് ഉടമ്പടി ഒപ്പുവച്ചത്.
- ഈ ഉടമ്പടി മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന് (1790-1792) അന്ത്യം കുറിച്ചു.
ശ്രീരംഗപട്ടണം ഉടമ്പടിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ:
- ടിപ്പു സുൽത്താൻ തന്റെ രാജ്യത്തിന്റെ പകുതി പ്രദേശങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു.
- തുംഗഭദ്ര നദിയോളം വരുന്ന പ്രദേശങ്ങൾ മറാത്തയ്ക്കും,കടപ്പയിലെയും ഗണ്ടിക്കോട്ടയിലെയും കോട്ടകൾ നിസാമിനും ലഭിച്ചു.
- ബ്രിട്ടീഷുകാർക്ക് ഒരു വലിയ തുക യുദ്ധ നഷ്ടപരിഹാരമായി നൽകാൻ ടിപ്പു സുൽത്താൻ നിർബന്ധിതനായി
- കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതു തീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു.
- വോഡയാർ രാജവംശത്തെ ബ്രിട്ടീഷുകാർ മൈസൂരിൽ പുനഃസ്ഥാപിച്ചു.
- ശ്രീരംഗപട്ടണം ഉടമ്പടി മൈസൂർ സാമ്രാജ്യത്തെ ഗണ്യമായി ദുർബലപ്പെടുത്തുകയും ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ശക്തിപ്പെടുത്തുകയും ചെയ്തു.