Question:
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
Aവയനാട്
Bകണ്ണൂർ
Cകാസർഗോഡ്
Dകോഴിക്കോട്
Answer:
C. കാസർഗോഡ്
Explanation:
കയ്യൂർ സമരം:
- കയ്യൂർ സമരം നടന്നത് : 1941 മാർച്ച് 28 ന്
- കയ്യൂർ സമരം നടന്ന ജില്ല : കാസർഗോഡ്
- കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക് : ഹോസ്ദുർഗ്
- കയ്യൂർ സമരം നടന്ന നദീതീരം : കാരിയങ്കൊട് നദി, കാസർഗോഡ്
- കാസർഗോഡ് ജില്ലയിലെ കയ്യൂർ എന്ന സ്ഥലത്ത് കർഷക സംഘങ്ങൾ ജന്മിത്വത്തിന് എതിരെ നടത്തിയ പ്രക്ഷോഭം
- ജന്മിമാർക്ക് വേണ്ടി കർഷകരെ പോലീസുകാർ അടിച്ചമർത്തുന്നത് പതിവായിരുന്നു.
- ഇതിനെതിരെ കയ്യൂരിലെ ഇരുന്നൂറോളം കർഷകർ ധർണ നടത്തി.
- “കയ്യൂർ സമര നായകൻ” എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി : ഇ കെ നായനാർ
- കയ്യൂർ സമരത്തെ തുടർന്ന് സമരക്കാരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ : സുബ്ബരായൻ
- കാര്യംകോട് പുഴയിൽ ആണ് സുബ്ബരായൻ ചാടി മരിച്ചത്
- കയ്യൂർ സമരത്തെ തുടർന്ന് 61 പേർ പോലീസിന്റെ പിടിയിലായി
കയ്യൂർ സമരത്തെ തുടർന്ന് തൂക്കിലേറ്റപ്പെട്ടവർ:
- മഠത്തിൽ അപ്പു
- പെഡോറ കുഞ്ഞമ്പുനായർ
- കോയിത്താട്ടിൽ ചിരുകണ്ഠൻ
- പള്ളിക്കൽ അബൂബക്കർ
- കയ്യൂർ സമരത്തെ തുടർന്ന് നാല് പേരെയും തൂക്കിലേറ്റിയത് : 1943 മാർച്ച് 29
- കയ്യൂർ രക്തസാക്ഷി ദിനമായ മാർച്ച് 29 ഇന്ത്യയിലുടനീളം കിസാൻ ദിനമായി ആചരിക്കാൻ അഖിലേന്ത്യാ കിസാൻ സമ്മേളനം തീരുമാനിച്ചു.
- വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചുരിക്കാടൻ കൃഷ്ണൻനായരെ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കി ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.