Question:
ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി നടന്ന "കീഴരിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ് ?
Aവയനാട്
Bഇടുക്കി
Cകൊല്ലം
Dകോഴിക്കോട്
Answer:
D. കോഴിക്കോട്
Explanation:
കീഴരിയൂർ ബോംബാക്രമണം:
മലബാറിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് അനുബന്ധിച്ച് നടന്ന സംഭവം
കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് : 1942 നവംബർ 17
കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല : കോഴിക്കോട്.
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി : ഡോക്ടർ കെ ബി മേനോൻ
കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് : സുഭാഷ് ചന്ദ്രബോസ്കീ
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായ വ്യക്തികൾ : 27
കീഴരിയൂർ ബോംബ് കേസിൽ കെ ബി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടവിൽ ആയവർ : 13
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് : നവംബർ 9
കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഉള്ള “ഇരുമ്പഴിക്കുള്ളിൽ” എന്ന ഗ്രന്ഥം രചിച്ച വ്യക്തി : വി എ കേശവൻനായർ
കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം : വന്ദേമാതരം