App Logo

No.1 PSC Learning App

1M+ Downloads

സമാധാന സമയത്തും യുദ്ധ സമയത്തും മനുഷ്യരുടെ കഷ്ടപ്പാടുകൾ തടയുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ്____ സംഘടനയുടെ പ്രധാന പ്രവർത്തനം

Aനാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ

Bദേശീയ ആരോഗ്യ ദൗത്യം

Cദേശീയ ആരോഗ്യ അതോറിറ്റി

Dറെഡ് ക്രോസ്

Answer:

D. റെഡ് ക്രോസ്

Read Explanation:

റെഡ്‌ക്രോസ്‌

  • യുദ്ധക്കെടുതികളിൽ ഇരയാകുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സംഘടന 
  • റെഡ് ക്രോസ് സ്ഥാപിതമായ വർഷം - 1863 
  • റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ജനീവ (സ്വിറ്റ്‌സർലൻഡ്) 
  • അന്താരാഷ്ട്ര റെഡ് ക്രോസ് ഡേ - മെയ് 8 (ഡ്യുനന്റിന്റെ ജന്മദിനം) 
  • റെഡ് ക്രോസ് ആപ്തവാക്യം - ചാരിറ്റി ഇന്‍ വാര്‍
  • അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ - ഹെൻറി ഡ്യുനൻറ് 
  • 1901 ലെ പ്രഥമ സമാധാന നൊബേൽ സമ്മാനത്തിന് അർഹനായ റെഡ്ക്രോസ് സ്ഥാപകൻ - ഹെൻറി ഡ്യുനൻറ്

  • 1917, 1944, 1963 വര്‍ഷങ്ങളില്‍ സമാധാന നൊബേലിന്‌ അര്‍ഹമായ സംഘടന
  • ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനത്തിന് അര്‍ഹമായ സംഘടന - റെഡ്‌ക്രോസ്‌ (3 തവണ) 
  • യുദ്ധത്തടവുകാരോട് മനുഷ്യത്വപരമായി പെരുമാറാനുള്ള പെരുമാറ്റച്ചട്ടമായ ജനീവ കൺവെൻഷൻ റെഡ് ക്രോസ് സംഘടനയുടെ പ്രേരണയിലാണ് നിലവിൽ വന്നത് 

  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹി 
  • ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ച വർഷം - 1920 12.
  • ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് XV പ്രകാരമാണ് ഇന്ത്യയിൽ റെഡ് ക്രോസ് സൊസൈറ്റി ആരംഭിച്ചത് 
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ്  - ഇന്ത്യൻ രാഷ്‌ട്രപതി 
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ - കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി
  • അവശരും വികലാംഗരുമായ ഭടന്മാർക്കു വേണ്ടി റെഡ് ക്രോസ് 1946 ൽ നിർമ്മിച്ച ഭവനം സ്ഥിതി ചെയ്യുന്നത് - ബാംഗ്ലൂർ

  • കേരള റെഡ് ക്രോസ് ഘടകത്തിന്റെ പ്രസിഡന്റ്  - സംസ്ഥാന ഗവർണ്ണർ
  • കേരള റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? - വഞ്ചിയൂർ (തിരുവനന്തപുരം)

  • 2013-ല്‍ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ച സംഘടന 
  • റെഡ്‌ക്രോസിന്റെ പതാകയുടെ നിറം - വെള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം 
  • 2005 ൽ റെഡ്‌ക്രോസ്‌ സംഘടന അംഗീകരിച്ച പുതിയ ചിഹ്നം - റെഡ് ക്രിസ്റ്റൽ 

Related Questions:

ഗുണനിലവാര പദവി ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ജില്ല ഏത്?

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?

ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തിന്റെ നിറം ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നതെവിടെ?

റെഡ് ക്രോസിൻറെ ആസ്ഥാനം?