Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളും അവ സ്ഥിതിചെയ്യുന്ന ജില്ലയും തന്നിരിക്കുന്നു. ശരിയല്ലാത്തത് കണ്ടെത്തുക.

Aകുറ്റ്യാടി - കോഴിക്കോട്

Bശബരിഗിരി - പാലക്കാട്

Cഷോളയാർ - തൃശ്ശൂർ

Dകല്ലട - കൊല്ലം

Answer:

B. ശബരിഗിരി - പാലക്കാട്

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി (1975 ഒക്ടോബർ 4 )

  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം - കാനഡ

  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉൽപ്പാദനശേഷി - 780 മെഗാവാട്ട്

  • മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി ( 1972 )

  • സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ(പത്തനംതിട്ട)

  • സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കുത്തുങ്കൽ (രാജക്കാട് ,ഇടുക്കി )

കേരളത്തിലെ പ്രധാന വൻകിട ജലവൈദ്യുത പദ്ധതികളും സ്ഥിതി ചെയ്യുന്ന നദിയും ജില്ലയും

  • ഇടുക്കി - പെരിയാർ - ഇടുക്കി

  • ശബരിഗിരി - പമ്പ - പത്തനംതിട്ട

  • കക്കാട് - പമ്പ - പത്തനംതിട്ട

  • പള്ളിവാസൽ - മുതിരപ്പുഴ - ഇടുക്കി

  • ചെങ്കുളം - മുതിരപ്പുഴ - ഇടുക്കി

  • പന്നിയാർ - പന്നിയാർ - ഇടുക്കി

  • മാട്ടുപ്പെട്ടി - പെരിയാർ - ഇടുക്കി

  • കുത്തുങ്കൽ - പന്നിയാർ - ഇടുക്കി

  • നേര്യമംഗലം - മുതിരപ്പുഴ - ഇടുക്കി

  • ലോവർ പെരിയാർ - പെരിയാർ - ഇടുക്കി

  • ഇടമലയാർ - ഇടമലയാർ - എറണാകുളം

  • ഷോളയാർ - ചാലക്കുടിപ്പുഴ - തൃശ്ശൂർ

  • പെരിങ്ങൽ ക്കുത്ത് - ചാലക്കുടിപ്പുഴ - തൃശ്ശൂർ

  • കുറ്റ്യാടി - കുറ്റ്യാടിപ്പുഴ - കോഴിക്കോട്


Related Questions:

വൈദ്യുതി, ഉൽപ്പാദനത്തിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി കേരളത്തിൽ ഏറ്റവുമധികം പ്രോൽസാഹിപ്പിച്ച ബദൽ ഊർജ്ജ സ്രോതസ്സ് ഏതാണ്?

കേരളത്തിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക.

  1. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം - കാനഡ
  2. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - ശബരിഗിരി
  3. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ
  4. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉൽപ്പാദനശേഷി - 680 മെഗാവാട്ട്

    കേരളത്തിലെ വൈദ്യുത പദ്ധതി സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

    1. കേരളത്തിലെ വൈദ്യുത ഉത്പാദനത്തിന്റെ പ്രധാന സ്രോതസ്സ് ജലമാണ്
    2. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി പള്ളിവാസൽ
    3. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിജലവൈദ്യുത പദ്ധതി
      കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
      ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?