Question:
ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?
Aവി.കെ. കൃഷ്ണമേനോന്‍
Bശ്രീനാരായണഗുരു
Cചട്ടമ്പിസ്വാമികള്‍
Dകെ. കേളപ്പന്‍
Answer:
A. വി.കെ. കൃഷ്ണമേനോന്‍
Explanation:
- ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ.
- കേന്ദ്രമന്ത്രിയായ രണ്ടാമത്തെ മലയാളി കൂടിയാണ് ഇദ്ദേഹം (1957-62).
- ചേരിചേരാ പ്രസ്ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച നയതന്ത്രജ്ഞൻ കൃഷ്ണമേനോൻ ആണ്.
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടനിലേക്കുള്ള ഹൈക്കമ്മീഷണർ ഇദ്ദേഹമായിരുന്നു.
- കശ്മീർ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു.
- 1975ലും,1997ലും ഇന്ത്യന്‍ തപാല്‍ വകുപ്പ് വി. കെ കൃഷ്ണമേനോനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു