Question:
തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി :
Aവികിരണം
Bചാലനം
Cസംവഹനം
Dഇതൊന്നുമല്ല
Answer:
B. ചാലനം
Explanation:
ചാലനം:
- മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത.
- ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.
- ഊർജ മാറ്റം കണങ്ങളുടെ കമ്പനം മൂലം നടക്കുന്നു.
- കണങ്ങൾ അതാത് സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണ് കമ്പനം ചെയ്യുന്നത്. അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ചാലനത്തിൽ സംഭവിക്കുന്നില്ല.
- ഖര പദർത്തങ്ങളിൽ ചാലനം വഴിയാണ് താപ പ്രേഷണം സംഭവിക്കുന്നത്
സംവഹനം:
- ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള തന്മാത്രകളുടെ ഊർജകൈമാറ്റമാണ് സംവഹനം.
- ഇവിടെ തന്മാത്രകളുടെ ചലനം വഴിയാണ് ഊർജ കൈമാറ്റം സംഭവികുന്നത്.
- അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇവിടെ സംഭവിക്കുന്നു.
- ദ്രാവകങ്ങളിലും, വാതകങ്ങളിലും താപ പ്രേഷണം സംഭവിക്കുന്നത് സംവഹനം വഴിയാണ്.
- പാമ്പിന്റെയോ, മറ്റേതെങ്കിലും ഭൗതിക സാഹചര്യങ്ങളുടെയോ സ്വാധീനത്താൽ സാധ്യമാകുന്ന സംവാഹന രീതിയാണ് പ്രേരിത സംവഹനം.
വികിരണം:
- വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
- ദ്രവ്യത്തിലെ തന്മാത്രകളുടെ ക്രമരഹിതമായ ചലനത്തിന്റെ ഫലമാണ് താപ വികിരണം സംഭവിക്കുന്നത്.
- ചാർജ്ജ് ചെയ്ത ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ചലനം, വൈദ്യുതകാന്തിക വികിരണത്തിന്റെ ഉദ്വമനത്തിന് കാരണമാകുന്നു.
- മാധ്യമത്തിന്റെ അഭാവത്തിൽ നടക്കുന്ന താപ കൈമാറ്റ രീതിയാണ് വികിരണം.