Question:

പ്രതിപതനതലം ഗോളത്തിൻ്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് :

Aഗോളീയദർപ്പണങ്ങൾ

Bസമതലദർപ്പണങ്ങൾ

Cഇതൊന്നുമല്ല

Dവക്രതദർപ്പണങ്ങൾ

Answer:

A. ഗോളീയദർപ്പണങ്ങൾ

Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • സമതലദർപ്പണങ്ങൾ - ഉപരിതലം സമതലമായ ദർപ്പണങ്ങൾ 
  • ഉദാ : മുഖം നോക്കുന്ന കണ്ണാടി 
  • ഗോളീയദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ 
  • ഉദാ : സൂത്രകണ്ണാടി 
  • കോൺകേവ് ദർപ്പണങ്ങൾ ,കോൺവെക്സ് ദർപ്പണങ്ങൾ ഇവയാണ് രണ്ട് തരം ഗോളീയദർപ്പണങ്ങൾ 

  • കോൺകേവ് ദർപ്പണങ്ങൾ - പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങൾ 
  • ഉദാ : ഷേവിങ് മിറർ 

  • കോൺവെക്സ് ദർപ്പണങ്ങൾ - പ്രതിപതനതലം  പുറത്തേക്ക് ഉന്തിനിൽക്കുന്ന ഗോളീയദർപ്പണങ്ങൾ 
  • ഉദാ : തെരുവ് വിളക്കുകളിലെ റിഫ്ളക്ടർ 

Related Questions:

ഒരു ദർപ്പണത്തിൻ്റെ പ്രതിപതനതലമാണ് :

പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :

താഴെ പറയുന്നതിൽ സെർച്ച് ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗം ആണോ ആ ഗോളത്തിൻ്റെ ആരം ആണ് ആ ദർപ്പണത്തിൻ്റെ ______ .