ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
മൂന്നാറിനെ ആശ്രയിച്ചു കഴിയുന്ന ഇടമലക്കുടിയിൽ സർക്കാർ റേഷൻ ഒഴികെയുള്ള സാധനങ്ങളെല്ലാം ഒരാൾ പോയി സാധനങ്ങൾ വാങ്ങും.ശേഷം ഇദ്ദേഹം നിരീക്ഷണത്തിൽ പോകും. 26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവർക്കല്ലാതെ ആർക്കും ഇവിടേക്ക് പ്രവേശനമില്ല.