App Logo

No.1 PSC Learning App

1M+ Downloads

മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ. താഴെപ്പറയുന്ന റിട്ടുകളിൽ "കൽപ്പന" എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക :

Aഹേബിയസ് കോർപ്പസ്

Bപ്രൊഹിബിഷൻ

Cമാൻഡമസ്

Dക്വോ വാറന്റോ

Answer:

C. മാൻഡമസ്

Read Explanation:

  • മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ.
  • ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്.
  • മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം "കല്പന" എന്നാണ്.
  • പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും .
  • എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം.
  • സർക്കാരുകൾക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും.
  • സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

Related Questions:

മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

Which one of the following right of Indian Constitution guarantees all the fundamental rights to every resident of a country?

Which of the following article state the "Abolition of Titles"?

ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?