Question:
പ്രകാശസംശ്ലേഷണ ഫലമായി പുറത്തു വിടുന്ന ഓക്സിജൻ ലഭ്യമാകുന്നത് ?
Aഅന്തരീക്ഷത്തിൽനിന്നും
Bജലത്തിൽ നിന്നും
Cകാർബൺഡയോക്സൈഡിൽ നിന്നും
Dഹരിതകത്തിൽ നിന്നും
Answer:
B. ജലത്തിൽ നിന്നും
Explanation:
പ്രകാശസംശ്ലേഷണം(Photosynthesis)
- ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ് (സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയ) പ്രകാശസംശ്ലേഷണം (Photosynthesis) എന്ന് പറയുന്നത്.
- പ്രകാശസംശ്ലേഷണ ഫലമായി ഗ്ലൂക്കോസും ഓക്‌സിജനും ഉണ്ടാകുന്നു
- കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ് ഓക്സിജൻ.
- പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാകുന്നുവെന്നു കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റിലി
- പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം -ജലം
- പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയത് - വാൻ നീൽ