1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -
Aഡൽഹി
Bഝാൻസി
Cമീററ്റ്
Dകാൺപൂർ
Answer:
C. മീററ്റ്
Read Explanation:
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം
ബ്രിട്ടീഷ് സൈന്യത്തിൽപ്പെട്ട ഇന്ത്യക്കാർ അറിയപ്പെട്ടിരുന്നത് - ശിപായികൾ
1857 ലെ കലാപത്തെ ബ്രിട്ടീഷുകാർ വിളിച്ചത് - ശിപായി ലഹള
മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ ആദ്യ വെടിവെയ്പ്പ് നടന്ന സ്ഥലം - ബാരക്പൂർ (പശ്ചിമബംഗാൾ )
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മെയ് 10 മീററ്റിൽ
സമരത്തിനിടയായ കാരണങ്ങൾ
സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ചത്
തുഛമായ ശമ്പളം
ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട അവഹേളനം
1857 ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യമുദ്ര - ചപ്പാത്തിയും ചുവന്ന താമരയും
കലാപകാരികളുടെ പ്രധാന മുദ്രാവാക്യങ്ങൾ - സംഘടിക്കുക , ഉണരുക , വിദേശികളെ പുറത്താക്കുക
1857 ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ
1848 ലെ ദത്താവകാശ നിരോധന നിയമം
1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം
1854 ലെ പോസ്റ്റോഫീസ് നിയമം
1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം
1856 ലെ ജനറൽ സർവ്വീസ് എൻലിസ്റ്റ്മെന്റ് നിയമം