Question:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?

A65

B95

C81

D88

Answer:

D. 88

Explanation:

പുരുഷന്മാർ = 25000 × 4/5 = 20000 സ്ത്രീകൾ = 25000 - 20000 = 5000 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. 95% പുരുഷന്മാരും 60% സ്ത്രീകളും വിദ്യാഭ്യാസമുള്ളവരാണ് വിദ്യാഭ്യാസമുള്ള പുരുഷന്മാർ = 20000 × 95/100 =19000 വിദ്യാഭ്യാസമുള്ള സ്ത്രീകൾ = 5000 × 60/100= 3000 വിദ്യാഭ്യാസം ഉള്ളവരുടെ എണ്ണം = 19000 + 3000 = 22000 ശതമാനം = (22000/25000) × 100 = 88%


Related Questions:

ഒരു പരീക്ഷയില്‍, 35% വിദ്യാര്‍ത്ഥികള്‍ ഹിന്ദിയില്‍ പരാജയപ്പെടുകയും കൂടാതെ 30% ഇംഗ്ലീഷില്‍ പരാജയപ്പെടുകയും ചെയ്യുന്നു. 25% വിദ്യാര്‍ത്ഥികള്‍ രണ്ടിലും പരാജയപ്പെട്ടെങ്കില്‍, എത്ര ശതമാനം വിദ്യാര്‍ത്ഥികളാണ് രണ്ടിലും വിജയിച്ചത്?

Ramu spends 60% of his income on travelling. He spends 20% of remaining on food and he left with 1600 Rs. Then what is the income of Ramu?

ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?