Question:

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

A10%

B9 1/11%

C10 1/11%

Dഇതൊന്നുമല്ല

Answer:

B. 9 1/11%

Explanation:

10/(100 +10) x 100 =10/110 x 100 100/11% =9 1/11%


Related Questions:

രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?

ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?

ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ്. ആ കുട്ടിക്ക് കിട്ടിയ - മാർക്ക് എത്ര ശതമാനം?

ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?

ഒരു ടാങ്കിൽ 90 L മിശ്രിതം അടങ്ങിയിരിക്കുന്നു, അതിൽ 20% ആൽക്കഹോൾ ഉണ്ട്. 40% ആൽക്കഹോൾ അടങ്ങിയ ലായനി ഉണ്ടാക്കാൻ, അതിൽ ചേർക്കേണ്ട ആൽക്കഹോളിന്റെ അളവ്?