Question:

"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :

A1986-ൽ 86 -ാം ഭരണഘടനാ ഭേദഗതി

B1974-ൽ 34-ാം ഭരണഘടനാ ഭേദഗതി

C1976-ൽ 42-ാം ഭരണഘടനാ ഭേദഗതി

D1988-ൽ 61-ാം ഭരണഘടനാ ഭേദഗതി

Answer:

C. 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി

Explanation:

  • ഭരണ ഘടനയുടെ ബൃഹത്തായ സവിശേഷതകളുടെ സാരാംശം -ആമുഖം 
    ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നത് -ആമുഖത്തിൽ 
    ഇന്ത്യയിലെ പരമാധികാരം ജനങ്ങൾക്കാണെന്നു പ്രസ്താവിക്കുന്നത് -ആമുഖത്തിൽ 
    ആമുഖത്തിന്റെ ശില്പി -ജവഹർലാൽ നെഹ്റു 
    ജവാഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യ പ്രേമേയം ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത് 
    ആമുഖമനുസരിച്ചു ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ് 
    ചെറു ഭരണഘടനാ എന്നറിയപ്പെടുന്ന ഭേദഗതി -42 
    ഭരണഘടനയിൽ ഒരു ആമുഖം വേണമെന്ന് ആവശ്യം ആദ്യമായി മുന്നോട്ട് വെച്ച വ്യകതി -ബി എൻ റാവു 

Related Questions:

വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി

(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി

(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം

ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?

ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?