Question:

ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയ :

Aസ്വാംശീകരണം

Bആഗിരണവും

Cആഹാരസ്വീകരണം

Dദഹനം

Answer:

D. ദഹനം

Explanation:

Note:

  • ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പോഷണം.
  • ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.
  • ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം.
  • ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണ് സ്വാംശീകരണം.  

Related Questions:

അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :

വൃക്കയുടെ ശരിയായ പ്രവർത്തനത്തിന് കുട്ടികൾ കുറഞ്ഞത് എത്ര ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണം ?

മനുഷ്യന് എത്ര ഉളിപ്പല്ലുകൾ ഉണ്ട് ?

മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം.