Question:

ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aസേഫ് ബ്രേക്ക്

Bബ്രേക്ക് ഹിയർ

Cടേക്ക് ബ്രേക്ക് ഹിയർ

Dടേക്ക് എ ബ്രേക്ക്

Answer:

D. ടേക്ക് എ ബ്രേക്ക്

Explanation:

ടേക്ക് എ ബ്രേക്ക്

  • പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
  • കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വിശ്രമ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല
  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
  • എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശികളും സര്‍ക്കാര്‍ വാഗ്ദാനത്തിലുള്‍പ്പെടുന്നു.
  • ഹരിതകേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Questions:

കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

The chairman of the governing body of Kudumbasree mission is:

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?

കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?