Question:
ഒരു ദർപ്പണത്തിൻ്റെ പ്രതിപതനതലമാണ് :
Aമുഖ്യ അക്ഷം
Bഅപ്പർച്ചർ
Cപോൾ
Dവക്രത ആരം
Answer:
B. അപ്പർച്ചർ
Explanation:
- ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ
- അപ്പർച്ചർ - ഒരു ദർപ്പണത്തിന്റെ പ്രതിപതന തലം
- പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ദു
- സമതല ദർപ്പണങ്ങൾ - ഉപരിതലം സമതലമായ ദർപ്പണങ്ങൾ
- ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ
- കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണം
- കോൺകേവ് ദർപ്പണം - പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയ ദർപ്പണം