Question:

പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം ?

Aകൊല്ലം

Bകോട്ടയം

Cപട്ടണം

Dപുറക്കാട്

Answer:

C. പട്ടണം

Explanation:

പട്ടണം ഉത്ഖനനം

  • എറണാകുളം ജില്ലയിലെ പറവൂരിനടുത്താണ് പട്ടണം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് 
  • ഇവിടെ നടന്ന ഉത്ഖനനം പുരാതനകാലത്ത് കേരളവു(പ്രാചീന തമിഴകം)മായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ നൽകുന്നു 
  • ആംഫോറ ഭരണികളുടെ അവശിഷ്ടങ്ങൾ, റോമൻ ഗ്ലാസുകൾ എന്നിവ ഇവിടെനിന്ന് ധാരാളമായി ലഭിച്ചിട്ടുണ്ട്