Question:
ആന്റമാന് നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങള്‍ .................... വനങ്ങള്‍ക്ക് പ്രസിദ്ധമാണ്
Aമുള്‍ക്കാടുകള്‍
Bകണ്ടല്‍ വനങ്ങള്‍
Cപൈന്‍ വനങ്ങള്‍
Dഇലപൊഴിയും വനങ്ങള്‍
Answer:
B. കണ്ടല്‍ വനങ്ങള്‍
Explanation:
കണ്ടൽ വനങ്ങൾ
- തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് കണ്ടൽ അഥവാ കണ്ടലുകൾ
- ലോക കണ്ടല്‍ ദിനം - ജൂലൈ 26
- കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്ത്തകന് - കല്ലേന്‍ പൊക്കുടന്
- ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
- ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക
- ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
- കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം : കേരളം
- കേരളത്തിൽ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല - കണ്ണൂര്‍
- സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്
കേരളത്തിൽ കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍ :
- തിരുവനന്തപുരം
- കൊല്ലം
- ആലപ്പുഴ
- കോട്ടയം
- എറണാകുളം
- മലപ്പുറം
- കോഴിക്കോട്ക
- കണ്ണൂർ
- കാസർകോട്
- കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ആയിരംതെങ്ങ്
- ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം പയ്യന്നൂരിലെ ഉളിയത്തുകടവില്‍ സ്ഥിതി ചെയ്യുന്നു.
- മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് ആണ്.