Question:
പ്രകാശത്തിൻറെ വേഗത വ്യത്യസ്ത മാധ്യമങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
Aലിയോൺ ഫുക്കാൾട്ട്
Bമൈക്കൾ ഫാരഡെ
Cഒലെ റോമർ
Dജെയിംസ് പ്രസ്‌കോട്ട് ജൂൾ
Answer:
A. ലിയോൺ ഫുക്കാൾട്ട്
Explanation:
- വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട്
- പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട്
- പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 × 10⁸ m /s ( മൂന്നു ലക്ഷം കി . മീ )
- ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജഞൻ - റോമർ
- പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ ശാസ്ത്രജഞൻ - ആൽബർട്ട് എ . മെക്കൻസൺ
- പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ചത് - അഗസ്റ്റിൻ ഫ്രെണൽ
- പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചത് - ഹെൻറിച്ച് ഹെട്സ്
- പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ്
- പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയത് - ഇ. സി . ജി . സുദർശൻ