Question:

ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം :

Aചാൾസ് നിയമം

Bജൂൾ നിയമം

Cഅവഗാഡ്രോ നിയമം

Dബോയിൽ നിയമം

Answer:

D. ബോയിൽ നിയമം

Explanation:

ബോയിൽ നിയമം

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിൻ്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും 
  • മർദ്ദം P എന്നും,വ്യാപ്തം V  എന്നും സൂചിപ്പിച്ചാൽ  P x V ഒരു സ്ഥിര സംഖ്യയായിരിക്കും 
  • P1/P2=V1/V 2
  • ഒരു അക്വാറിയത്തിൻ്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളകളുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടി വരുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന നിയമം -ബോയിൽ നിയമം 

Related Questions:

ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?

പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?