മാതൃജ്യോതി
ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ട് വയസ്സ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന പദ്ധതി
സ്നേഹപൂർവ്വം
മാതാപിതാക്കളിൽ ആരെങ്കിലും മരിച്ചു പോകുകയും ജീവിച്ചിരിക്കുന്നയാൾക്ക് അനാരോഗ്യത്താലും സാമ്പത്തിക പരാധീനതയാലും കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലും ആണെങ്കിൽ അവർക്ക് പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി
ആരോഗ്യകിരണം
18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടകീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി
കൈവല്യ പദ്ധതി
ഭിന്നശേഷിക്കാരായ തൊഴിൽ അന്വേഷകർക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകി ശക്തിപ്പെടുത്താനുള്ള സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി