App Logo

No.1 PSC Learning App

1M+ Downloads

വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?

Aഒരണ സമരം

Bഅമരാവതി സമരം

Cവിമോചന സമരം

Dപ്ലാച്ചിമടസമരം

Answer:

A. ഒരണ സമരം

Read Explanation:

ഒരണ സമരം

  • ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ കെ എസ് യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭം.
  • ഒരണ(ആറു പൈസ)യായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച സർക്കാർ നടപടിയെ തുടർന്നാണ് ആലപ്പുഴ ജില്ലയിൽ സമരം ആരംഭിച്ചത്.
  • കെ.എസ്‌.യു വിൻറെ നേതൃത്വത്തിൽ വയലാർ രവി, എ കെ ആൻറണി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്
  • സമരത്തെ തുടർന്ന്  വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
  • എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
  • ഇതിനെ തുടർന്ന് കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു.
  • ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു

Related Questions:

കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

What was the major goal of 'Nivarthana agitation'?

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ ക്രമപ്പെടുത്തുക:

1.ഗുരുവായൂര്‍ സത്യഗ്രഹം

2.ചാന്നാര്‍ ലഹള

3.മലയാളി മെമ്മോറിയല്‍

4.നിവര്‍ത്തന പ്രക്ഷോഭം

The venue of Paliyam Satyagraha was;

ഈഴവ മെമ്മോറിയലിൽ ഒപ്പ് വെച്ച ആളുകളുടെ എണ്ണം എത്ര?