Question:

പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന പഠനം?

Aഹോറോളജി

Bട്രൈബോളജി

Cഡൈനാമിക്സ്

Dസ്റ്റാറ്റിക്സ്

Answer:

B. ട്രൈബോളജി

Explanation:

  • ട്രൈബോളജി - പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ 
  • മെക്കാനിക്ക്സ് - വസ്തുക്കളുടെ ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ 
  • സ്റ്റാറ്റിക്സ് - വിശ്രമത്തിലുള്ള ശരീരങ്ങളെയോ, സന്തുലിതാവസ്ഥയിലുള്ള ശക്തികളെയോ കൈകാര്യം ചെയ്യുന്ന മെക്കാനിക്സിൻ്റെ ശാഖയാണ് സ്റ്റാറ്റിക്സ് .
  • ഡൈനാമിക്സ് - ശക്തികളുടെ സ്വാധീനത്തിൽ വസ്തുക്കളുടെ ചലനവുമായി ബന്ധപ്പെട്ട മെക്കാനിക്സിൻ്റെ ശാഖ.
  • ഹോറോളജി - സമയം അളക്കുന്നതിനെക്കുറിച്ചുള്ള പഠനം
  • ഒപ്റ്റിക്സ് - പ്രകാശത്തെക്കുറിച്ചുള്ള പഠനം 
  • അക്വസ്റ്റിക്സ് - ശബ്ദത്തെക്കുറിച്ചുള്ള പഠനം 
  • തെർമോഡൈനാമിക്സ് - താപത്തെക്കുറിച്ചുള്ള പഠനം 
  • ക്രയോജനിക്സ് - താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം 
  • കാറ്റക്കോസ്റ്റിക്സ് - പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം 
  • സ്റ്റാറ്റിസ്റ്റിക്സ് - നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം 

 


Related Questions:

ഒരു വസ്തുവിന്റെ സ്ഥാനാന്തരം, സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ, ആ വസ്തുവിന്റെ ചലനം :

മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്നതാണ്

undefined

തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?

ദ്രാവകം വാതകമാകുമ്പോൾ, ആഗിരണം ചെയ്ത താപമെല്ലാം ഉപയോഗിക്കുന്നത് എന്തിന് ?