Question:

പഴശ്ശിരാജയെ പിടിക്കാൻ നേതൃത്വം നൽകിയ സബ് കളക്ടർ :

Aടി എച് ബേബർ

Bആർതർ വെല്ലസ്ലി

Cജെയിംസ് ഹൗസൺ

Dജോൺ ഫിന്നിസ്

Answer:

A. ടി എച് ബേബർ

Explanation:

പഴശ്ശി കലാപം

  • ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1793-1797
  • രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1800-1805
  • ബ്രിട്ടീഷ് രേഖകളിൽ പഴശ്ശിരാജയെ വിശേഷിപ്പിക്കുന്നത് - പൈച്ചിരാജ, കൊട്ട്യോട്ട് രാജ
  • ബ്രിട്ടുഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല - പുരളി മല
  • ഒന്നാം പഴശ്ശി കലാപം നിർത്തലാക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായത് - ചിറയ്ക്കൽ രാജാവ് (1797)
  • രണ്ടാം പഴശ്ശി കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം - ബ്രിട്ടീഷ് സേന വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത്
  • പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന - കോൽക്കാർ
  • പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബറായിരുന്നു. 
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി പ്രഭു
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്‌ക്കരിച്ച യുദ്ധതന്ത്രം - ഗറില്ലാ യുദ്ധം (ഒളിപ്പോര്)
  • ഒളിപ്പോര് നടത്താൻ പഴശ്ശിയെ സഹായിച്ചത് - ചെമ്പൻപോക്കർ, കൈതേരി അമ്പു നായർ, എടച്ചേന കുങ്കൻ നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലയ്ക്കൽ ചന്തു
  • പഴശ്ശിരാജയുടെ പ്രധാനമന്ത്രി - കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
  • പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപൻ - കൈതേരി അമ്പു നായർ
  • എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം - 1802 

Related Questions:

ഫക്കീർ കലാപം നടന്നത് എവിടെ ?

സന്യാസി കലാപം നടന്നത് എവിടെ ?

ഒന്നാം പഴശ്ശി യുദ്ധത്തിന്റെ കാലഘട്ടം ?