ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
Answer:
C. മഹൽവാരി വ്യവസ്ഥ
Read Explanation:
- മഹൽവാരി വ്യവസ്ഥ - ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
- 1822 -ൽ ഹോൾട്ട് മക്കെൻസിയാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചത്
- 1833 -ൽ വില്യം ബെന്റിക്ക് പ്രഭുവിന്റെ കീഴിൽ അവലോകനം ചെയ്തു
- വടക്ക് -പടിഞ്ഞാറൻ അതിർത്തി ,ആഗ്ര ,സെൻട്രൽ പ്രവിശ്യ ,ഗംഗാതീര താഴ്വര ,പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വ്യവസ്ഥ നിലവിൽ വന്നത്
- ഈ വ്യവസ്ഥ പ്രകാരം ഭൂമിയെ മഹല്ലുകളായി വിഭജിച്ചു
- ഒന്നോ അതിലധികമോ ഗ്രാമങ്ങൾ ചേർന്ന് ഒരു മഹൽ രൂപീകരിച്ചു
- മഹല്ലിന് നികുതി നിശ്ചയിക്കുകയും ഗ്രാമത്തലവൻ വരുമാനം ശേഖരിക്കുകയും ചെയ്തു