Question:

'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വൈറ്റമിൻ

Aവൈറ്റമിൻ - D

Bവൈറ്റമിൻ - C

Cവൈറ്റമിൻ - B12

Dവൈറ്റമിൻ - A

Answer:

B. വൈറ്റമിൻ - C

Explanation:

  • അസ്കോർബിക് ആസിഡ് : ജീവകം - C
  • തയാമിൻ : ജീവകം - B1
  • റൈബോഫ്ലേവിൻ : ജീവകം - B2
  • നിയാസിൻ : ജീവകം - B3
  • പാന്റ്റ്റൊതിനിക് ആസിഡ് : ജീവകം - B5
  • പിറിഡോക്സിൻ : ജീവകം - B6
  • ബയോട്ടിൻ : ജീവകം - B7
  • ഫോളിക് ആസിഡ് : ജീവകം - B9
  • സയനോകോബാലമിൻ : ജീവകം - B12
  • റെറ്റിനോൾ : ജീവകം - A
  • കാൽസിഫെറോൾ : ജീവകം - D
  • ടോക്കോഫെറോൾ : ജീവകം - E
  • ഫില്ലോക്വിനോൺ : ജീവകം - K


Note:

  • ഫ്രഷ്ഫ്രൂട്ട് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം C
  • സൺഷൈൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം D
  • ആന്റിറിക്കറ്റിക് വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം D
  • സ്റ്റീറോയിഡ്‌ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം - ജീവകം D

Related Questions:

ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത്  ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ  ഇതിനെ
  ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു 

ii. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് 

iii. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ  പ്രധാന സ്രോതസ്സുകളാണ്. 

iv. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം

പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?

ജീവകം സി (vitamin c) -യുടെ മുഖ്യ ഉറവിടം ?

സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ഏത് ?