Question:

'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?

Aഭരിക്കുക

Bനിയന്ത്രിക്കുക

Cസേവിക്കുക

Dസ്വതന്ത്രമായി പ്രവർത്തിക്കുക

Answer:

C. സേവിക്കുക

Explanation:

  • 'സേവനം' എന്നർത്ഥം വരുന്ന 'ആഡ്', 'മിനിസ്റ്റിയർ' ('ad' + 'ministrare') എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് അഡ്മിനിസ്ട്രേഷൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
  • ലളിതമായ വാക്കുകളിൽ അഡ്മിനിസ്ട്രേഷൻ എന്നാൽ ജനങ്ങളെ  സേവിക്കുക അല്ലെങ്കിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നാണ്.
  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവറും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.
  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

 

 


Related Questions:

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?

"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?

ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ? 

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
  2. കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
  3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ്.
  4. കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?